Connect with us

Kerala

സംസ്ഥാനത്ത് ഇന്ന് കൊവിഡ് കേസുകളില്ല; 61 പേര്‍ രോഗമുക്തരായി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് ആര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചില്ല. 61 പേര്‍ രോഗമുക്തരായി. 34
പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ തുടരുന്നത്. 21724 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് ആര്‍ക്കും കൊവിഡ് സ്ഥിരീകരിക്കാത്തത്.

499 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 95 പേര്‍ ചികിത്സയിലുണ്ടായിരുന്നു. ഇതില്‍ 61 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. ഇവര്‍ ഇന്ന് ആശുപത്രി വിടുമെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു

21,724 പേരാണ് നിരീക്ഷണത്തിലുള്ളത്. 21,352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. 33,010 സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 32,315 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു

ഇടുക്കി-11, കോഴിക്കോട്-4, കൊല്ലം-9, കണ്ണൂര്‍-19, കാസര്‍കോട്-2, കോട്ടയം-12, മലപ്പുറം-2, തിരുവനന്തപുരം-2.എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക് .
ഇതോടെ തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കൂടി ആര്‍ക്കും കൊവിഡ് വൈറസ് ബാധയില്ലാത്ത ജില്ലകളായി മാറി. നേരത്തെ ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം ജില്ലകള്‍ കോവിഡ്-19 മുക്തമായിരുന്നു.