Connect with us

National

'മമത കൊവിഡ് കണക്കുകള്‍ മറച്ചുവെക്കുന്നു'; ആരോപണവുമായി ഗവര്‍ണര്‍

Published

|

Last Updated

കൊല്‍ക്കത്ത  |പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിമമത ബാനര്‍ജി സംസ്ഥാനത്തെ കൊവിഡ് 19 കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെക്കുന്നുവെന്ന ആരോപണവുമായി ഗവര്‍ണ്ണര്‍. ഇത് സംബന്ധിച്ച യഥാര്‍ത്ഥ കണക്കുകള്‍ മമത സര്‍ക്കാര്‍ പുറത്തുവിടണമെന്നും ഗവര്‍ണ്ണര്‍ ജഗദീപ് ധന്‍കര്‍ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

“കൊവിഡ് 19 കണക്കുകള്‍ മറച്ചു വെക്കാനുള്ള തന്ത്രങ്ങള്‍ മമത ഉപേക്ഷിക്കുക”” എന്നിട്ടത് സുതാര്യമായി പങ്കിടുക” എന്ന് മമതയെ ടാഗ് ചെയ്തു കൊണ്ടാണ് ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ ട്വീറ്റ് ചെയ്തത്.

“ഏപ്രില്‍ 30 ന് സംസ്ഥാനത്തെ ആരോഗ്യ ബുള്ളറ്റിന്‍ കൊവിഡ് വൈറസ് കേസുകള്‍ 572 എത്തിയെന്ന കണക്കുകള്‍ പുറത്തുവിട്ടിരുന്നു. അതിനു ശേഷം മെയ് 1വരെ യാതൊരു പുതിയ വിവരങ്ങളും പുറത്തു വിട്ടിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ രേഖകള്‍ പ്രകാരം 931 കേസുകളായി വര്‍ധിച്ചിട്ടുണ്ട്”,ഗവര്‍ണ്ണറുടെ ട്വീറ്റില്‍ പറയുന്നു

എല്ലാവരും കൊവിഡിനെതിരേ പോരാടുമ്പോള്‍ രാഷ്ട്രീയക്കളിയില്‍ നിന്ന് മമതവിട്ടു നില്‍ക്കണമെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഇതുവരെ 33 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Latest