Connect with us

Covid19

കൊവിഡ് പോരാളികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ സൈന്യം; ആകാശപ്പരേഡും ആശുപത്രികള്‍ക്ക് മുകളില്‍ പുഷ്പവൃഷ്ടിയും നടത്തും

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വിരുദ്ധ പോരാട്ടത്തില്‍ ഏര്‍പെട്ടവരെ ആദരിക്കാനൊരുങ്ങി സൈന്യം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിക്കുന്നതിന്റെ ഭാമായി സൈനിക വിമാനങ്ങള്‍ ആകാശപ്പരേഡ് നടത്തുകയും ആശുപത്രികള്‍ക്ക് മുകളില്‍ പുഷ്പവൃഷ്ടി നടത്തുകയും ചെയ്യും. കപ്പുലകളില്‍ ലൈറ്റ് തെളിയിച്ചും ആദരമറിയിക്കുമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്തും കര-വ്യോമ, നാവിക സേനാ മേധാവികളും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കൊവിഡ് വിരുദ്ധ പോരാളികള്‍ക്ക് സായുധ സേനയുടെ നന്ദി അറിയിക്കുന്നതായി സൈനിക മേധാവികള്‍ അറിയിച്ചു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ശുചിത്വ തൊഴിലാളികള്‍, ഗാര്‍ഡുകള്‍, ഭക്ഷണവിതരണക്കാര്‍, മാധ്യമങ്ങള്‍ എന്നിവര്‍ പ്രതിസന്ധി ഘട്ടത്തില്‍ എങ്ങനെ ജീവിക്കാമെന്ന് കാണിച്ച് തന്നുവെന്ന് സിഡിസ് ബിപിന്‍ റാവത്ത് പറഞ്ഞു.

ഇവരോടെല്ലാമുള്ള ആദരസൂചകമായി ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെയും അസമിലെ ദില്‍ബര്‍ഗില്‍ നിന്ന് കച്ച് വരെയും വ്യോമസേന ഫ്ളൈ പാസ്റ്റ് നടത്തും. ഗതാഗത, യുദ്ധ വിമാനങ്ങള്‍ ഇതില്‍ പങ്കെടുക്കും. കൊവിഡ് ആശുപത്രികള്‍ക്ക് മുകളില്‍ സൈന്യം മൗണ്ടന്‍ ബാന്‍ഡ് പ്രദര്‍ശനങ്ങള്‍ നടത്തുമെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.

Latest