കാളികാവിൽ ബുള്ളറ്റും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Posted on: May 1, 2020 3:45 pm | Last updated: May 1, 2020 at 8:20 pm

മലപ്പുറം | വണ്ടൂർ കാളികാവ് റോഡിൽ പള്ളിശ്ശേരിക്ക് സമീപം ബുള്ളറ്റ് ബൈക്കും പിക്കപ്പ് വാനുo തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മാളിയേക്കൽ പരിയങ്ങാട് സ്വദേശി ചോലക്കൽ ഉമ്മർ (58) ആണ് മരിച്ചത്. മാളിയേക്കലിലെ കരുവാടൻ ശംഷുദ്ദീ (56) നെ പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് പള്ളിശ്ശേരി സ്കൂളിന് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ഉമ്മറും ശംഷുദ്ദീനും കാളികാവ് ഭാഗത്ത് നിന്നും അഞ്ചച്ചവിടി ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കവെ മഞ്ചേരിയിൽ നിന്നും പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാനിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരേയും ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതോടെ രണ്ട് പേരേയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചക്ക് 12. 30 ഓടെ ഉമ്മർ മരണപ്പെട്ടു. ഉമ്മറായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്.