Connect with us

International

'കൊവിഡ് വുഹാനിലെ വൈറസ് പരീക്ഷണ ശാലയില്‍നിന്ന്': ആരോപണം ആവര്‍ത്തിച്ച് ട്രംപ്

Published

|

Last Updated

വാഷിങ്ടണ്‍  |കൊവിഡ് 19 വൈറസിന്റെ ഉറവിടം വുഹാനിലെ വൈറസ് പരീക്ഷണ ശാലയാണെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിനുള്ള തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു.

വൈറസിന്റെ ഉറവിടം വുഹാനിലെ വൈറസ് ഗവേഷണശാലയാണെന്ന ആരോപണത്തിന് അടിസ്ഥാമായ തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്ന് ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യങ്ങളോട് പറഞ്ഞു. അതേ സമയം എന്താണ് തെളിവുകള്‍ എന്ന ചോദ്യത്തിന് അത് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ട്രംപ് വ്യക്തമാക്കി.
ഈ പശ്ചാത്തലത്തില്‍ ചൈനയുമായുള്ള വ്യാപാര ഇടപടലുകളില്‍ മാറ്റംവരുത്താനിടയുണ്ടോ എന്ന ചോദ്യത്തിന് വ്യത്യസ്തമായ രീതിയില്‍ അത് നടപ്പാക്കുമെന്ന് ട്രംപ് പറഞ്ഞു. ചൈനീസ് ഉല്‍പന്നങ്ങള്‍ക്കു മേല്‍ കൂടുതല്‍ ഉയര്‍ന്ന നികുതി ചുമത്തിയേക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.

അമേരിക്കയും ചൈനയും തമ്മില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന വ്യാപാര യുദ്ധം കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വഷളാവുകയാണ്. ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്കു മേലുള്ള നികുതി ഇരു രാജ്യങ്ങളും പരസ്പരം വര്‍ധിപ്പിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം മൂര്‍ധന്യതയിലെത്തിച്ചിരുന്നു. ഇതിനിടയിലാണ് കോവിഡ് മഹാമാരിയുടെ ഉറവിടം വുഹാനിലെ വൈറസ് പരീക്ഷശാലയാണെന്ന ആരോപണം അമേരിക്ക ആവര്‍ത്തിച്ച് ഉന്നയിക്കുന്നത്. അതേ സമയം കൊവിഡ് മനുഷ്യനിര്‍മിതമല്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്.