Connect with us

Covid19

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 33 ലക്ഷം കവിഞ്ഞു; മരണ സംഖ്യ 2,33,830

Published

|

Last Updated

ന്യൂയോര്‍ക്ക് | ആഗോള തലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 33 ലക്ഷം കവിഞ്ഞു. 2,33,830 പേര്‍ക്കാണ് ഇതുവരെ ജീവഹാനി സംഭവിച്ചത്. യു എസില്‍ ഇന്നലെ മാത്രം 2201 പേരാണ് മരിച്ചത് .ഇതോടെ യു എസില്‍ കൊവിഡ് മരണം 63,856 ആയി.യുഎസില്‍  ഇതുവരെ 10,95,023 പേര്‍ക്കാണ് രേഗബാധ സ്ഥിരീകരിച്ചത്.

രോഗബാധിതരുടെ എണ്ണത്തില്‍ യുഎസിനു പിന്നിലുള്ള സ്‌പെയിനില്‍ 2,39,639 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരീകരിച്ചത്. ഇവിടെ ആകെ മരണം 24,543. ഇറ്റലിയില്‍ 2,05,463 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 24,543 പേര്‍ക്ക് ജീവഹാനിയുണ്ടായി. ഇന്നലെ 674 പേരാണ് ആശുപത്രികളിലും നഴ്‌സിങ് ഹോമുകളിലുമായി ബ്രിട്ടനില്‍ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 26,711 ആയി. ഇവിടെ രോഗബാധിതരുടെ എണ്ണം 1,70,000 കടന്നു. ഫ്രാന്‍സില്‍ മരണസംഖ്യ 24,376 ആയി ഉയര്‍ന്നു.

 

Latest