Connect with us

Covid19

ലോക്ഡൗണ്‍: റെയില്‍വേയുടെ സൗജന്യ ഭക്ഷണപ്പൊതി വിതരണം 30 ലക്ഷം കടന്നു

Published

|

Last Updated

ന്യൂഡല്‍ഹി | കോവിഡ് 19 ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ റെയില്‍വേ സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികളുടെ എണ്ണം 30 ലക്ഷം കടന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് ആവശ്യക്കാര്‍ക്ക് മാര്‍ച്ച് 28 മുതലാണ് റയില്‍വെ പാകം ചെയ്ത ചൂടുള്ള ഭക്ഷണം എത്തിക്കാന്‍ തുടങ്ങിയത്. പാകം ചെയ്ത ഭക്ഷണം മൊത്തമായി പേപ്പര്‍ പ്ലേറ്റുകളോടെ ഉച്ച ഭക്ഷണ സമയത്തും, ഭക്ഷണ പൊതികളായി രാത്രിയിലുമാണ് വിതരണം ചെയ്യുന്നത്.

ഐആര്‍സിടിസി കിച്ചനുകള്‍, റെയില്‍വേ സംരക്ഷണ സേന, എന്‍ജിഓകള്‍ എന്നിവയുടെ സഹായത്തോടെയാണ് ഭക്ഷണവിതരണം പുരോഗമിക്കുന്നത്. റെയില്‍വേ പോലീസ്, വിവിധ സോണുകളുടെ വാണിജ്യ വിഭാഗങ്ങള്‍, സംസ്ഥാന ഗവണ്‍മെന്റുകള്‍, ജില്ലാ ഭരണകൂടങ്ങള്‍, എന്‍ജിഓകള്‍ തുടങ്ങിയവയും ഇതുമായി സഹകരിക്കുന്നു. സ്റ്റേഷന്‍ പരിസരത്തും അതിനപ്പുറവും ഉള്ള ആവശ്യക്കാര്‍ക്കാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.

രാജ്യത്തെ 300 ഇടങ്ങളിലെ ഏകദേശം 50,000ല്‍ പരം ആളുകള്‍ക്ക് ദിവസേന ആര്‍പിഎഫ് ഭക്ഷണം നല്‍കി വരുന്നുണ്ട്.

Latest