Connect with us

Socialist

ഫാത്വിമക്ക് സ്വര്‍ണ കമ്മലിനേക്കള്‍ വലുത് നാടിന്റെ കരുതലാണ്

Published

|

Last Updated

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക മന്ത്രി കടകംപള്ളി സുരേന്ദ്രന്  ഫാത്വിമ  കൈമാറുന്നു

തിരുവനന്തപുരം | കൊവിഡ്19 എന്ന മഹാമാരി നാടിനെ ഭീതിയുടെ നിഴലില്‍ നിര്‍ത്തിയ സവിശേഷ സാഹചര്യത്തില്‍ ഫാത്വിമയെന്ന ഒമ്പതാംക്ലാസുകാരിക്ക് തന്റെ സ്വര്‍ണ കമ്മലിനേക്കാള്‍ വലുത് നാടിന്റെ കരുതലാണ്. തിരുവനന്തപുരം വള്ളക്കടവ് പുത്തന്‍ റോഡ് സ്വദേശിയായ ഫാത്വിമ സ്വര്‍ണ കമ്മല്‍ വാങ്ങാനായി കഴിഞ്ഞ രണ്ടര വര്‍ഷമായി സ്വരുക്കൂട്ടിയ 11,311 രൂപയാണ് കൊവിഡ് പ്രതിരോധത്തിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാസ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായത്.

പലപ്പോഴായി മാതാപിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ലഭിച്ച നാണയതുട്ടുകളടങ്ങുന്ന തന്റെ കുടുക്ക പൊട്ടിച്ചാണ് പണം കൈമാറിയത്. പിതാവില്‍ നിന്ന് ലഭിച്ച പുതിയ പത്ത് രൂപ കൗതുകത്തിനായി കുടുക്കയില്‍ കൂട്ടിയായിരുന്നു സമ്പാദ്യത്തിനു തുടക്കമിട്ടത്. പിന്നീട് സ്വര്‍ണ കമ്മലെന്ന തന്റെ ലക്ഷ്യത്തിനായി സമ്പാദ്യം സ്വരുക്കൂട്ടുകയായിരുന്നു.

പോലീസ് വാഹനത്തിന് കൈാകാണിച്ച് തന്റെ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ ലളിതമ്മയുടെയും ആടുകളെ വിറ്റു കിട്ടിയ പണം നല്‍കിയ സുബൈദയുടെയും പുണ്യ പ്രവര്‍ത്തികളാണ് ഫാത്വിമക്ക് പ്രചോദനമായത്. സി പി എം പ്രവര്‍ത്തകനായ ഷംനാദിന്റെ നേതൃത്വത്തില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫീസിലെത്തി തുക കൈമാറി. ഫാത്വിമ തുക കൈമാറുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് “ഇങ്ങനെയുള്ള ഒട്ടനവധി പേര്‍ മുന്നോട്ട് വരുമ്പോള്‍ നമ്മള്‍ എങ്ങനെ തോറ്റുപോകാനാണ് ” എന്ന് അദ്ദേഹം കുറിച്ചു. ഹുസൈന്‍-സജീല ദമ്പതികളുടെ മൂന്നാമത്തെ മകളാണ് ഫാത്വിമ. ഡോ. ഹഫ്‌സ ഹുസൈന്‍, അഫ്‌സല്‍ സഹോദരങ്ങളാണ്.

സ്വര്‍ണ കമ്മല്‍ വാങ്ങലായിരുന്നു ലക്ഷ്യമെങ്കിലും ലോകത്തെ ആകെ പിടിച്ചുലച്ച കോവിഡ് വ്യാധിയില്‍ സഹജീവികള്‍ക്കായി തന്നാലായത് ചെയ്യണമെന്ന ആഗ്രഹത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കിയതെന്ന് ഫാത്വിമ പറഞ്ഞു.