Connect with us

Covid19

വയനാട്ടില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 5000 രൂപ പിഴ

Published

|

Last Updated

കല്‍പ്പറ്റ |  ഒരു കൊവിഡ് രോഗി പോലുമില്ലാതെ, ഗ്രീന്‍സോണിലുള്ള വയനാട്ടില്‍ പ്രതിരോധ നടപടികള്‍ ശക്തമായി തുടരാന്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ജില്ലയില്‍ പൊതു ഇടങ്ങളില്‍ മാസ്‌ക്കുകള്‍ ധരിക്കാതെയെത്തുന്നവര്‍ക്കെതിരെനിയമ നടപടിക്ക ്പുറമെ വലിയ പിഴയും ചുമത്തും. പൊതുഇടങ്ങില്‍ മാസ്‌ക് ധരിക്കാതെ പിടിക്കപ്പെട്ടാല്‍ 5000 രൂപ പഴി ഈടാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ ഇളങ്കോ അറിയിച്ചു. റേഷന്‍കടകള്‍, മെഡിക്കല്‍ സ്റ്റോര്‍ എന്നിവിടങ്ങളിലെ ജോലിക്കാരും നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണം.

കടകളില്‍ സോപ്പോ സാനിറ്റൈസറോ വച്ചില്ലെങ്കില്‍ 1000 രൂപ പിഴ ചുമത്തുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഇടുക്കിയിലും കോട്ടയത്തും ഗ്രീന്‍സോണിലായ ശേഷം വീണ്ടും കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് വയനാട്ടില്‍ സുരക്ഷാ നടപടികവല്‍ ശക്തമാക്കിയത്. ജില്ലയിലെ അതിര്‍ത്തികളിലെല്ലാം പോലീസ് കാവലും ശക്തമാണ്. കര്‍ണാടക അതിര്‍ത്തിയില്‍ ഡ്രോണ്‍ നിരീക്ഷണവുമുണ്ട്.

 

 

Latest