Connect with us

Gulf

സഊദിയില്‍ രോഗബാധിതരുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു; മരണ സംഖ്യ 152 ആയി

Published

|

Last Updated

ദമാം | സഊദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഇരുപതിനായിരം കടന്നു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 1266 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 20,077 ആയി ഉയര്‍ന്നതായി സഊദി ആരോഗ്യ മന്ത്രാലയ വക്താവ് റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരില്‍ 77 ശതമാനവും വിദേശികളാണ്. മരണസംഖ്യയിലും വിദേശികളുടെ നിരക്കാണ് ഏറ്റവും കൂടുതല്‍. രോഗം ബാധിച്ച് ഗുരുതവസ്ഥയില്‍ കഴിഞ്ഞിരുന്നവരില്‍ എട്ട് പേര്‍ കൂടി മരണപെട്ടതോടെ മരണസംഖ്യ 152 ആയി വര്‍ധിച്ചു. രണ്ട് സ്വദേശികളും മൂന്ന് വിദേശികള്‍ മക്കയിലും, ഒരു സ്വദേശിയും രണ്ട് വിദേശികളും ജിദ്ദയിലുമാണ് മരിച്ചത്.

ചൊവ്വാഴ്ചയും കൂടുതല്‍ രോഗബാധിതര്‍ മക്കയിലാണ് 327 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മദീന 273, ജിദ്ദ 262, റിയാദ് 171, അല്‍ ജുബൈല്‍ 58, ദമാം 35, ത്വാഇഫ് 32, തബൂക്ക് 29, സുല്‍ഫി 18, ഖുലൈസ് 9, ബുറൈദ 8, ഖോബാര്‍ 7, അല്‍ ഹുഫൂഫ് 5, അല്‍ഖത്വീഫ് 4, റസ്തനൂറ 4, അദം 3, അല്‍ജഫര്‍ 2,അല്‍മജാരിദ 2, യാമ്പു 2, ബൈഷ് 2, ദറഇയ 2, അബഹ,ഖമീസ് മുശൈത്ത്,അബ്‌ഖൈഖ്,ദഹ്‌റാന്‍,ദഹ്‌റാന്‍,ദലം ,സബ്യ,ഹഫര്‍ അല്‍ബാത്വിന്‍,ഹാഇല്‍,സകാക്ക,വാദി അല്‍ദവാസിര്‍,സാജര്‍ ഒരാള്‍ വീതം എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

Latest