Connect with us

Kerala

ശമ്പളം മാറ്റിവെക്കുന്നതിന് സ്റ്റേ: ഹൈക്കോടതി വിധി അനുസരിക്കുമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്നത് സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി വിധി അനുസരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി വിധി വിശദമായി പരിശോധിച്ചതിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ നിയമപരമായ പരിശോധിക്കാനുള്ള വേദിയാണല്ലോ കോടതി.അത് പ്രകാരം ഇപ്പോള്‍ കോടതിയുടെ ഒരു തീരുമാനം വന്നിട്ടുണ്ട്. വിധി പരിശോധന നടത്തിയതിനുശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളൂ.

അധ്യാപകരെ മൊത്തമായി ആരും ആക്ഷേപിക്കില്ല. അധ്യാപകര്‍ നമ്മുടെ ഗുരുനാഥന്മാരാണ്. അവരെ ബഹുമാനിക്കുന്ന രീതിയാണ് നമ്മുടെ നാട്ടിലുള്ളത്. എന്നാല്‍ ചിലര്‍ അധ്യാപകരുടെ സ്ഥാനത്തിന് യോജിക്കാത്ത കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും അതിനെപ്പറ്റി വിമര്‍ശനമുയരും. അത് സ്വാഭാവികമാണ്. അതല്ലാതെ കത്തിക്കുന്നത് മാതൃകപരമായ നടപടിയാണ്, അധ്യാപകര്‍ക്ക് യോജിച്ച പ്രവൃത്തിയാണ് എന്നാണോ പൊതുസമൂഹം കരുതേണ്ടത്? വിമര്‍ശനം വന്നില്ലെങ്കിലല്ലേ സമൂഹം മോശമാണെന്ന നിലയിലേക്ക് എത്തുക എന്നും മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

Latest