Connect with us

Covid19

ഇടുക്കിയിലെ കൊവിഡ് രോഗി ജോലി ചെയ്ത നിലമ്പൂരില്‍ ഒമ്പത് പേര്‍ നിരീക്ഷണത്തില്‍

Published

|

Last Updated

മലപ്പുറം |  ഇടുക്കിയില്‍ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച 23കാരന്‍ ജോലി ചെയ്ത മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ സ്ഥാപനത്തിലെ ഒമ്പത് പേര്‍ നിരീക്ഷണത്തില്‍. നിലമ്പൂര്‍ ചന്തക്കുന്ന് ഇസാഫ് മൈക്രാ ഫിനാന്‍സ് ശാഖയിലെ ഒമ്പത് ജീവനക്കാരെയാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
യുവാവിന് എവിടെ നിന്നാ് രോഗം സ്ഥിരീകരിച്ചതെന്ന് വ്യക്തമായിട്ടില്ല. നിലമ്പൂരില്‍ നിന്നാണെന്ന് സംശയമുണ്ട്. ഇസാഫ് മൈക്രാ ഫിനാന്‍സ് ശാഖയില്‍ കളക്ഷന്‍ ഏജന്റായി ജോലി ചെയ്യുകയായിരുന്നു. അതേസമയം മലപ്പുറം ജില്ലയില്‍ ആദ്യ കൊവിഡ് സ്ഥിരീകരിച്ചത് മുതല്‍ ഭവന സന്ദര്‍ശനം നിര്‍ത്തിയിരുന്നതായി സ്വകാര്യ ധനകാര്യ സ്ഥാപന നടത്തിപ്പുകാര്‍ വിശദീകരിക്കുന്നുണ്ട്. എന്നാലും മുന്‍കരുതല്‍ നര്‍പടികളുടെ ഭാഗമായാണ് മറ്റ് ജീവനക്കാരെ നിരീക്ഷണത്തിലാക്കിയത്.

അതേസമയം ഇടുക്കിയിലെ സ്ഥിതി നിലവില്‍ ആശങ്ക ജനകമാണെന്ന് ഡീന്‍ കുര്യാക്കോസ് എം പി പ്രതികരിച്ചു. ജില്ലയിലെ പരിശോധനകളുടെ എണ്ണം കൂട്ടണം. പരിശോധന ഫലം അന്ന് തന്നെ കിട്ടാന്‍ നടപടി വേണമെന്നും ഡീന്‍ കുരിയാക്കോസ് ആവശ്യപ്പെട്ടു.