Connect with us

Covid19

രാജ്യത്ത് കൊവിഡ് ബാധിതര്‍ 26,496; മരണം 824

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 26,496 ആയി. 824 പേര്‍ മരിച്ചു. 5804 പേര്‍ രോമുക്തരായി.
ഇന്ന് രാവിലെ കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1990 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 24 മണിക്കൂറിനകം 49 പേര്‍ മരിക്കുകയും ചെയ്തു. മഹാരാഷ്ട്ര – 7628, ഗുജറാത്ത് – 3071, ഡല്‍ഹി – 2625, രാജസ്ഥാന്‍ – 2083, മധ്യപ്രദേശ് – 1945, തമിഴ്‌നാട് – 1821, ഉത്തര്‍പ്രദേശ് – 1794, ആന്ധ്രപ്രദേശ് – 1016 സംസ്ഥാനം തിരിച്ചുള്ള കൊവിഡ് രോഗികളുടെ എണ്ണം. തെലങ്കാനയിലും കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം ആയിരത്തോട് അടുക്കുകയാണ്.

രാജ്യത്തെ കൊവിഡ് ബാധിതരില്‍ 50 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളിലും രോഗ വ്യാപനം ആശങ്കാജനകമായി തുടരുകയാണ്.

Latest