Connect with us

Malappuram

റമസാന്‍; ഓണ്‍ലൈന്‍ പരിപാടികള്‍ക്കൊരുങ്ങി മഅ്ദിന്‍ അക്കാദമി

Published

|

Last Updated

റമസാനില്‍ വിവിധ ഓണ്‍ലൈന്‍ പരിപാടികള്‍ക്കായി സജ്ജീകരിച്ച മഅ്ദിന്‍ മീഡിയ സെന്റര്‍

മലപ്പുറം | ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ വിവിധ ആത്മീയ വൈജ്ഞാനിക ഓണ്‍ലൈന്‍ പരിപാടികള്‍ക്കൊരുങ്ങി മഅ്ദിന്‍ അക്കാദമി. വിശ്വാസികള്‍ക്ക് വീടുകളിലിരുന്ന് സംബന്ധിക്കാവുന്ന വിവിധ പരിപാടികളാണ് നടക്കുക. യൂട്യൂബ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വെബ്സൈറ്റ്, സൂം അപ്ലിക്കേഷന്‍ എന്നിവ ഉപയോഗപ്പെടുത്തിയാണ് ലൈവ് സംപ്രേഷണം ചെയ്യുക. ഇതിനായി നിലവിലുണ്ടായിരുന്ന സ്റ്റുഡിയോ കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ വിവിധ സെഷനുകള്‍ക്ക് പുറമെ എല്ലാ ദിവസവും രാവിലെ സുബ്ഹി നിസ്‌കാര ശേഷം ഹദീസ് പഠനം, രാവിലെ ഒമ്പതു മുതല്‍ 9.30 വരെ കര്‍മശാസ്ത്ര പഠനം, 9.30 മുതല്‍ 10.30 വരെ ഖുര്‍ആന്‍ പാരായണ ശാസ്ത്രം എന്നിവ നടക്കും. രാവിലെ 10.30 മുതല്‍ 12 വരെ വനിതകള്‍ക്കായുള്ള ഹോംസയന്‍സ് ക്ലാസ് സംഘടിപ്പിക്കും. ഉച്ചക്ക് 1.30 മുതല്‍ 2.15 വരെ നടക്കുന്ന സ്നേഹ കുടുംബം പ്രോഗ്രാമിന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. വൈകുന്നേരം 4.30 മുതല്‍ ചരിത്ര പഠനം നടക്കും. പ്രശസ്ത പണ്ഡിതന്‍ അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി ക്ലാസെടുക്കും. വൈകിട്ട് ആറിന് റമസാന്‍ ചിന്തകള്‍ എന്ന വിഷയത്തില്‍ പ്രമുഖരുടെ ആത്മീയോപദേശം നടക്കും.

എല്ലാ ദിവസവും വിവിധ ആത്മീയ മജ്ലിസുകള്‍, അനുസ്മരണ സംഗമം, റമസാന്‍ 16 ന് ബദ്ര്‍ പ്രാര്‍ഥനാ സംഗമം, റമസാന്‍ 27-ാം രാവില്‍ പ്രാര്‍ഥനാ സമ്മേളനം എന്നിവയും സംഘടിപ്പിക്കും. പരിപാടിയില്‍ സംബന്ധിക്കുന്നതിനായി www.youtube.com/MadinAcademy

 

 

---- facebook comment plugin here -----

Latest