Connect with us

Sports

കൊവിഡ് ഭീതിക്കിടെ മത്സരങ്ങള്‍ പുനരാരംഭിക്കണോ? - അഭിപ്രായം പങ്കുവെച്ച് താരങ്ങൾ

Published

|

Last Updated

മല്ലോര്‍ക്ക | കൊറോണവൈറസ് വ്യാപനം മൂലം എല്ലാ കായിക മത്സരങ്ങളും മാറ്റിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിനെ കുറിച്ച്  അഭിപ്രായങ്ങള്‍ തുറന്ന്പറഞ്ഞ് ടെന്നീസ് സൂപ്പര്‍ താരങ്ങളായ റാഫേല്‍ നദാലും നൊവാക് ജോക്കോവിച്ചും.

കൊറോണവൈറസ് ലോക്ക്ഡൗണിനിടയില്‍ മറ്റു താരങ്ങളെ പോലെ നദാലും സ്‌പെയിനിലെ മല്ലോര്‍ക്കയില്‍ തന്റെ വീട്ടില്‍ ഏകാന്തവാസത്തിലാണ്. ഈ സാഹചര്യത്തില്‍ ടെന്നീസ് സീസണ്‍ പുനരാരംഭിക്കുകയെന്നത് വളരെ ദുഷ്‌കരമാണെങ്കിലും വേണമെങ്കില്‍ അടച്ചിട്ട കോര്‍ട്ടിനുള്ളില്‍ മത്സരങ്ങള്‍ നടത്താമെന്ന് റാഫേല്‍ നദാല്‍ അഭിപ്രായപ്പെട്ടു. ലോക രണ്ടാം നമ്പര്‍ താരമായ നദാലിന്റെ പേരില്‍ 19 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുണ്ട്.

അതേസമയം നിലവിലെ ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് നദാലിന്റെ തീരുമാനത്തോട് വിയോജിച്ചു. ഇപ്പോള്‍ ഒരു മത്സരം നടത്താന്‍ ശ്രമിക്കുന്നത് ഉചിതമാണെന്ന് തോന്നുന്നില്ലെന്ന് താരം വെളിപ്പെടുത്തി. അഥവാ മത്സരങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍ വളരെയധികം ആലോചിച്ച ശേഷമേ തീരുമാനമെടുക്കാന്‍ പാടുള്ളുവെന്നും സെര്‍ബിയന്‍ താരം കൂട്ടിചേര്‍ത്തു.

32 കാരനായ ജോക്കോവിച്ച് ഈ സീസണിന്റെ തുടക്കത്തില്‍ എ ടി പി കപ്പ് നേടിയിരുന്നു. ഇതുവരെ 17 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ താരത്തിന്റെ പേരിലുണ്ട്.

Latest