Connect with us

Gulf

ഹൃദയാഘാതം; തേഞ്ഞിപ്പലം സ്വദേശി ജിദ്ദയില്‍ മരിച്ചു

Published

|

Last Updated

ജിദ്ദ | കോഴിക്കോട് തേഞ്ഞിപ്പലം സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. തേഞ്ഞിപ്പലം ചാപ്പപ്പാറ സ്വദേശി പരേതനായ പോകാട്ടുങ്ങല്‍ വീരാന്‍കോയയുടെ മകന്‍ ആഷിഖ് (44) ആണ് മരിച്ചത്. ജിദ്ദയിലെ സ്വകാര്യ കമ്പനിയില്‍ സെയില്‍സ്മാനായി ജോലിചെയ്തു വരികയായിരുന്നു. മയ്യിത്ത് കിംഗ് ഫഹദ് ആശുപത്രിയിലേക്കു മാറ്റി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ തന്നെ ഖബറടക്കം നടത്തുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.

ഭാര്യ: സഫൂറ. മക്കള്‍: സജ, സന. സഹോദരങ്ങള്‍: അന്‍വര്‍, റഫീഖ്, ജാഫര്‍, ജാബിര്‍.