Connect with us

Covid19

പോലീസുകാര്‍ക്ക് ഇളനീര്‍ എത്തിച്ചു നല്‍കി മഅ്ദിന്‍ അക്കാദമി

Published

|

Last Updated

മഅ്ദിന്‍ അക്കാദമി എത്തിച്ച ഇളനീര്‍ മലപ്പുറം സി ഐ. പ്രേംജിത്തും സംഘവും ഏറ്റുവാങ്ങുന്നു

മേല്‍മുറി | മലപ്പുറം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പോലീസുകാര്‍ക്ക് ഇളനീര്‍ എത്തിച്ചു നല്‍കി മഅ്ദിന്‍ അക്കാദമി. മച്ചിങ്ങല്‍, മലപ്പുറം, കിഴക്കേതല, വടക്കേമണ്ണ, മുണ്ടുപറമ്പ്, കൂട്ടിലങ്ങാടി, മക്കരപ്പറമ്പ് എന്നിവിടങ്ങളില്‍ പൊരിവെയിലത്ത് നാടിന്റെ രക്ഷക്കായി പ്രവര്‍ത്തിക്കുന്ന പോലീസുകാര്‍ക്കാണ് ഇളനീര്‍ നല്‍കിയത്. വിതരണത്തിന് ശഹീര്‍ സഖാഫി, ഇര്‍ഫാന്‍ സഖാഫി, സൈഫുദ്ദീന്‍ പൈതിനിപ്പറമ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

വരും ദിവസങ്ങളിലും വിവിധ പാനീയങ്ങള്‍ എത്തിച്ചു നല്‍കുമെന്ന് മഅ്ദിന്‍ അക്കാദമി പ്രവര്‍ത്തകന്‍ അബ്ദുറഹിമാന്‍ ചെമ്മങ്കടവ് പറഞ്ഞു.

 

Latest