Connect with us

Covid19

ലോകത്ത് കൊവിഡ് മരണം 1.14 ലക്ഷം കടന്നു; മരണ സംഖ്യയും രോഗികളും കൂടുതല്‍ അമേരിക്കയില്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | കൊവിഡ് 19 വൈറസ് ആഗോളതലത്തില്‍ ജീവനെടുത്തവരുടെ എണ്ണം 1,14,000 കടന്നു. ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചത് 1,853,155 പേര്‍ക്കാണ്. ഇതില്‍ രോഗമുക്തി നേടിയത് 423,554 പേരാണ്. 114,247 പേര്‍ മരണത്തിന് കീഴടങ്ങി. 1,315,354 പേര്‍ ചികിത്സയിലാണ് ഇതില്‍ 50,757 പേരുടെ നില ഗുരുതരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കില്‍ പറയുന്നു.

ഈസ്റ്റര്‍ ദിനത്തില്‍ മാത്രം കൊവിഡ് മൂലം അമേരിക്കയില്‍ പൊലിഞ്ഞത് ആയിരത്തിലേറെ ജീവനുകകളാണ്.ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഞായറാഴ്ച അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 1,528 പേരാണ്. ഇന്നത്തെ പത്ത് മരണം കൂടെ ചേര്‍ക്കുമ്പോള്‍ അമേരിക്കയിലെ ആകെ കൊവിഡ് മരണം 22,115 ആയി.

ഞായറാഴ്ച മാത്രം 27,421 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ എട്ട് മണി വരെയുള്ള കണക്ക് അനുസരിച്ച് 560,433 പേര്‍ക്കാണ് യുഎസില്‍ ആകെ കൊവിഡ് പോസിറ്റീവ് ആയത്. 11,766 പേര്‍ ഇപ്പോഴും അമേരിക്കയില്‍ ഗുരുതരാവസ്ഥയിലാണ്.
ഞായറാഴ്ച ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 431 പേരാണ്.

ഇതോടെ ഇറ്റലിയിലെ ആകെ മരണം 19,899 ആയി. 4092 പേര്‍ക്കാണ് ഞായറാഴ്ച ഇറ്റലിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 156363 ആയി. ഇതുവരെ 34211 പേരാണ് ഇറ്റലിയില്‍ രോഗമുക്തി നേടിയത്. ഗള്‍ഫില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം പതിനാലായിരം കവിഞ്ഞു. മരണസംഖ്യ 96 ആയി. സൗദിയില്‍ 24 മണിക്കൂറിനിടെ 29 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
സ്‌പെയിനില്‍ 17,209 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1,66,831 പേര്‍ക്ക് രോഗം സ്ഥീരീകരിച്ചു ഫ്രാന്‍സില്‍ 14,393 പേരാണ് മരിച്ചത്. രോഗബാധിതര്‍ 132,591. ബ്രിട്ടനില്‍ മരണസംഖ്യ 10,000 കടന്നു. ഒടുവിലെ കണക്കുകള്‍ പ്രകാരം മരണസംഖ്യ 10,612 ആണ്. രാജ്യത്ത് 84,279 പേര്‍ രോഗബാധിതരായിട്ടുണ്ട്.

ജര്‍മനിയില്‍ 3,022 മരിക്കുകയും 1,27,854 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇറാനില്‍ 4,474 പേര്‍ക്കു ജീവഹാനി സംഭവിച്ചു. ഔദ്യോഗിക കണക്കുപ്രകാരം രാജ്യത്ത് 71,686 രോഗികളാണുള്ളത്. ചൈനയില്‍ 3,341 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 82,160 പേര്‍ രോഗബാധിതരാണ്. ബെല്‍ജിയത്തില്‍ 3,600 മരണങ്ങളും 29,647 പേര്‍ക്ക് രോഗവും സ്ഥിരീകരിച്ചു.