Connect with us

Kerala

യാത്രാ വിലക്ക് നിലില്‍ക്കെ കാസര്‍കോട് നിന്നുള്ള കുടുംബം ബോട്ട് മാര്‍ഗം മംഗലാപുരത്ത് എത്തി

Published

|

Last Updated

കാസര്‍കോട് | കടല്‍ മാര്‍ഗം കാസര്‍കോട് നിന്ന് മംഗലാപുരത്തേക്ക് പോയ കുടുംബത്തിനെതിരെ കേസെടുത്തു. കാസര്‍കോട് സ്വദേശിയായ യാക്കൂബും കുടുംബവുമാണ് ബോട്ടില്‍ മംഗലാപുരത്ത് എത്തിയത്.
സാക്കിര്‍ എന്ന വ്യക്തിയുടേതായിരുന്നു ബോട്ട്. ഇയാള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

ലോക്ക് ഡൗണ്‍ രാജ്യത്തെമ്പാടും പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തില്‍ നിന്നും കര്‍ണാടകത്തിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കുണ്ട്. കാസര്‍കോട് നിന്ന് മംഗലാപുരത്തേക്ക് പോകുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളെ കടത്തിവിടാന്‍ പോലും കര്‍ണാടകം തയ്യാറായിരുന്നില്ല. പിന്നീട് സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും രോഗികള്‍ക്ക് മംഗലാപുരത്തെ ആശുപത്രികളില്‍ ചികിത്സ നിഷേധിക്കുന്ന സാഹചര്യമാണ് ഇപ്പോഴുമുള്ളത്.