Connect with us

Covid19

കെ എം മാണിയുടെ ചരമ വാര്‍ഷിക ദിനത്തില്‍ 500 കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് സഹായം നല്‍കി കുടുംബം

Published

|

Last Updated

കോട്ടയം |  കേരള കോണ്‍ഗ്രസിന്റെ നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ കെ എം മാണിയുടെ ചരമവാര്‍ഷിക ദിനത്തില്‍ 500 കമ്മ്യൂണിറ്റി കിച്ചണുകള്‍ക്ക് സാഹയം നല്‍കിയെന്ന് മകനും എം പിയുമായ ജോസ് കെ മാണി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുടുങ്ങിപ്പോയ നിര്‍ധനരായവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കുമായി സര്‍ക്കാര്‍ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകള്‍ക്കാണ് മാണിയുടെ കുടുംബം സഹായം ചെയ്തത്. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും വലിയ തോതില്‍ സംഭവാന ഇന്ന് ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ തുക നല്‍കിയവരുടെ പേരുകള്‍ക്കൊപ്പം മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരും പി ടി എയും ചേര്‍ന്ന് പണം പിരിച്ച് നല്‍കിയതും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. ഒന്നര ലക്ഷം രൂപയാണ് മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നല്‍കിയത്.

 

 

Latest