Connect with us

Covid19

ഗുജറാത്തില്‍ പിഞ്ചുകുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു; തമിഴ്‌നാട്ടില്‍ ഒരു മരണംകൂടി

Published

|

Last Updated

അഹമ്മദാബാദ് | ഗുജറാത്തിലെ ജാംനഗറില്‍ 14 മാസം പ്രായമായ കുഞ്ഞ് കൊവിഡ് വൈറസ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ഏപ്രില്‍ 5 നായിരുന്നു കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ കുടിയേറ്റ തൊഴിലാളികളാണ്. എന്നാല്‍ എവിടെ നിന്നാണ് കുട്ടിക്ക് രോഗം പിടിപെട്ടതെന്ന് വ്യക്തമായിട്ടില്ല.

അതിനിടെ തമിഴ്‌നാട്ടില്‍ ഇന്ന് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. വെല്ലൂര്‍ സിഎംസിയില്‍ ചികിത്സയിലായിരുന്ന 45 കാരനാണ് മരിച്ചത്. ഇയാക്കും എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് മരണം 8 ആയി.