Connect with us

Covid19

'നല്ല നാളേക്ക് വേണ്ടി അല്‍പം പ്രയാസങ്ങള്‍ സഹിക്കാം'; ലോക്ക്ഡൗണ്‍ തുടരേണ്ടിവന്നാല്‍ സഹകരിക്കണമെന്ന് ഉപരാഷ്ട്രപതി

Published

|

Last Updated

ന്യൂഡല്‍ഹി | ഏപ്രില്‍ 14ന് ശേഷവും ലോക്ക്ഡൗണ്‍ തുടരേണ്ടി വന്നാല്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ അനുസരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. വിവിധ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നായിഡുവിന്റെ പ്രതികരണം.

ഒരു നല്ല നാളേക്ക് വേണ്ടി കുറച്ചുകാലം അല്പം പ്രയാസങ്ങള്‍ സഹിച്ച് ജീവിക്കാം എന്നും വെങ്കയ്യ നായിഡു പറഞ്ഞു. ലോക്ക് ഡൗണില്‍ നിന്ന് പുറത്തുകടക്കുന്നത് തീരുമാനിക്കുന്നതില്‍ അടുത്ത ആഴ്ച നിര്‍ണായകമാകുമെന്നും നായിഡു പറഞ്ഞു.

എന്തു തീരുമാനമെടുത്താലും ജനങ്ങള്‍ അതുമായി സഹകരിക്കണം. ഏപ്രില്‍ 14 ന് ശേഷവും ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ നിലവിലെ അതേ മനോഭാവം തന്നെ പിന്തുടരണം. ജനങ്ങളുടെ ആരോഗ്യത്തിനാണോ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ സ്ഥിരതക്കാണോ മുന്‍ഗണ കൊടുക്കേണ്ടത് എന്നതാണ് ചര്‍ച്ച നടക്കുന്നത്. എന്റെ കാഴ്ചപ്പാടില്‍, സമ്പദ് വ്യസ്ഥയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് മറ്റൊരു ദിവസം കാത്തിരിക്കാമെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ അത് കഴിയില്ല- വെങ്കയ്യ നായിഡു പറഞ്ഞു.