Connect with us

Saudi Arabia

എണ്ണ വ്യാപാരത്തിലെ പ്രതിസന്ധി: ഒപെക് പ്ലസ് അടിയന്തിര മീറ്റിംഗ് മാറ്റിവെച്ചു

Published

|

Last Updated

റിയാദ്  |എണ്ണ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തിങ്കളാഴ്ച്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ഒപെക് പ്ലസ് അടിയന്തിര മീറ്റിംഗ് മാറ്റിവെച്ചു.

ഒപെക് പ്ലസ് മീറ്റിംഗ് തിങ്കളാഴ്ച നടക്കേണ്ടതായിരുന്നു, എന്നാല്‍എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ യോഗത്തില്‍ പങ്കെക്കുന്നതിന് ചില രാജ്യങ്ങള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാലാണ് അടിയന്തിര യോഗം ഏപ്രില്‍ 9 ലേക്ക് മാറ്റിവെച്ചിരിക്കുന്നത് .വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മീറ്റിംഗ് നടക്കുന്നതെന്ന് ഒപെക് സൗദി വൃത്തങ്ങള്‍ അറിയിച്ചു.

2016 ല്‍ രൂപീകൃതമായ എണ്ണ ഉത്പാദന രാജ്യങ്ങളുടെ സംയുക്ത കൂട്ടായ്മയായ ഒപെക് പ്ലസ് കരാറില്‍ നിന്ന് പിന്മാറിയത് റഷ്യയാണെന്നും , നിലവിലെ കരാര്‍ ദീര്‍ഘിപ്പിക്കുന്നതില്‍ നിന്ന് റഷ്യ വിട്ടു നില്‍ക്കുകയാരിരുന്നുവെന്നും സഊദി ഊര്‍ജ്ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു

ആഗോള തലത്തില്‍ കോവിഡ് വ്യാപനം മൂലം എണ്ണയുടെ ഉപഭോഗം കുറഞ്ഞതോടെ എണ്ണവില പിടിത്തുനിര്‍ത്തുന്നതിനായി നിലവിലെ എണ്ണ ഉല്‍പാദനം വെട്ടിക്കുറയ്ക്കണമെന്ന സഊദി അറേബ്യയുടെ ആവശ്യം റഷ്യ തള്ളിയതോടെയാണ് റഷ്യ ഒഴികെയുള്ള രാജ്യങ്ങള്‍ എണ്ണ ഉത്പാദനം വെട്ടികുറക്കാന്‍ തീരുമാനിച്ചത്

Latest