Connect with us

Covid19

കൊവിഡ്: തമിഴ്‌നാട്ടില്‍ രണ്ടും ഗുജറാത്തില്‍ ഒരാളും മരിച്ചു

Published

|

Last Updated

ചെന്നൈ | കൊവിഡ് ബാധിച്ച് തമിഴ്‌നാട്ടില്‍ രണ്ടുപേര്‍ കൂടി മരിച്ചു. രണ്ട് പുരുഷന്മാരാണ് മരിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിത മരണം അഞ്ചായി. ഗുജറാത്തിലെ സൂറത്തില്‍ കൊവിഡ് ബാധിച്ച് സ്ത്രീ മരിച്ചു. ഇവിടുത്തെ മൊത്തം മരണം 11 ആയി. രാജ്യത്തെ ആകെ മരണം 87 ആയി ഉയര്‍ന്നിട്ടുണ്ട്.

അതിനിടെ, ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ട് നഴ്‌സുമാര്‍ക്കു കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് നേരത്തെ വൈറസ് ബാധിച്ചതായി കണ്ടെത്തിയിരുന്നു.

Latest