Connect with us

Covid19

കൊവിഡ് പ്രതിസന്ധിക്കിടെ ഹെലികോപ്റ്റര്‍ വാടകക്കെടുക്കാന്‍ 1.5 കോടി കൈമാറി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വൈറസ് വ്യാപനം സാമ്പത്തിക മേഖലയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കെ ഹെലികോപ്ടര്‍ വാടകക്കെടുക്കുന്നതിന് പവന്‍ഹാന്‍സ് കമ്പനിക്ക് 1.5 കോടി രൂപ കൈമാറി. ചൊവ്വാഴ്ചയാണ് ഈ തുക ട്രഷറിയില്‍ നിന്ന് പിന്‍വലിച്ചത്.

അതേസമയം പണം പിന്‍വലിച്ചത് സ്വാഭാവിക നടപടിയാണെന്നും ഇത് സംബന്ധിച്ച് ഫെബ്രുവരിയില്‍ ധനകാര്യവകുപ്പ് ഉത്തരവിറക്കിയിരുന്നുവെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. 1.7 കോടി രൂപക്കാണ് പവന്‍ഹാന്‍സ് കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചത്. ഇതിന്റെ അഡ്വാന്‍സ് തുകയായി ആണ് ഇപ്പോള്‍ 1.5കോടി രൂപ കമ്പനിക്ക് കൈമാറിയത്.അതേ സമയം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കടക്കം പണം കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടുന്നതിനിടെ സര്‍ക്കാറിന്റെ തിടുക്കപ്പെട്ടുള്ള നടപടി വലിയ വിമര്‍ശത്തിന് കാരണമായിട്ടുണ്ട്.

പോലീസിന്റെയടക്കം വിവിധ ആവശ്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ നേരത്തെ തന്നെ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനിച്ചിരുന്നത്.ഇതിനെതിരെ വലിയ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു