Connect with us

Covid19

കൊവിഡ് സംശയിക്കുന്നവരുടെ വിവരം അധികൃതരെ അറിയിച്ചു; ബിഹാറില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി

Published

|

Last Updated

പറ്റ്‌ന | ബിഹാറിലെ പാറ്റ്‌നില്‍ കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയവരുടെ വിവരം അധികൃതര്‍ക്ക് കൈമാറിയ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. സിതമര്‍ഹി ജില്ലയിലാണ് സംഭവം ബിഹാര്‍ സ്വദേശിയും 24കാരനുമായ ബബ്‌ലൂ കുമാറാണ് അക്രമിസംഘത്തിന്റെ മര്‍ദനമേറ്റ് മരിച്ചത്. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ മധൂള്‍ ഗ്രാമവാസികളായ മുന്നാ മഹ്‌തോയും സുധീര്‍ കുമാറും മടങ്ങിയെത്തിയിരുന്നു. മഹാരാഷ്ട്രയില്‍ നിന്ന് ഇവരെത്തിയ വിവരം ബബ്‌ലു ജില്ലാ അധികൃതര്‍ക്ക് കൈമാറി.
മാര്‍ച്ച് 25ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പോലീസ് സംഘവും വീട്ടിലെത്തുകയും ഇരുവരുടെ കുടുംബത്തെ കൊവിഡ് നിര്‍ണയ പരിശോധനക്ക് വിധേയരാക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ക!ഴിയാന്‍ നിര്‍ദേശം നല്‍കി.ഇതിന് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ബബ്‌ലു ആക്രമിക്കപ്പെട്ടു. ഗുരുതര പരിക്കേറ്റ ബബ് ലുവിനെ മുസാഫര്‍പുരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മുന്നായും സുധീറും ഗ്രാമത്തിലെത്തിയ വിവരം കൈമാറിയതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് ബബ് ലുവിന്റെ സഹോദരന്‍ ഗുഡു ആരോപിക്കുന്നു. സംഭവത്തില്‍് ആറു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

---- facebook comment plugin here -----

Latest