Covid19
കര്‍ണാടക അതിര്‍ത്തി അടച്ച സംഭവം: എല്ലാവരും നല്ല കാര്യങ്ങളാണ് പറയുന്നതെങ്കിലും തീരുമാനം അറിയിച്ചില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം | കര്‍ണാടകം അതിര്‍ത്തി അടച്ച വിഷയം ശ്രദ്ധയില്‍പ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ ഫോണില്‍ വിളിച്ചുവെങ്കിലും ആരില്‍നിന്നും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പ്രധാനമന്ത്രി മോദിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ എന്നിവരുമായും സംസാരിച്ചിരുന്നു. എല്ലാവരും ഫോണിലൂടെ നല്ലകാര്യങ്ങളാണ് പറയുന്നതെങ്കിലും പിന്നീട് അവരൊന്നും വിളിച്ചിട്ടില്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
അതിര്‍ത്തി തുറക്കാനുള്ള ശ്രമം അവര്‍ നടത്തുന്നുണ്ടാകാം. അന്തിമ തീരുമാനം ആകാത്തതുകൊണ്ടാവും തന്നെ തിരിച്ചു വിളിക്കാത്തത്. താനൊരു ശുഭാപ്തി വിശ്വാസക്കാരനാണ്. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുകയും അതിര്‍ത്തി അവര്‍ തുറക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതതെന്നും പറഞ്ഞു.