Connect with us

Kerala

മുന്‍ ഫുട്‌ബോള്‍ താരം കെ വി ഉസ്മാന്‍ കോയ നിര്യാതനായി

Published

|

Last Updated

കോഴിക്കോട് | ഡെംപോ ഉസ്മാന്‍ എന്നറിയപ്പെടുന്ന മുന്‍ ഫുട്ബോള്‍ താരം കല്ല്യാണം വീട്ടില്‍ ഉസ്മാന്‍ കോയ നിര്യാതനായി. കോഴിക്കോട് കുണ്ടുങ്ങല്‍ പാലാട്ട് വില്ലയിലായിരുന്നു അന്ത്യം. 1973ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമില്‍ സ്റ്റോപ്പര്‍ ബാക്കായി തിളങ്ങിയിട്ടുണ്ട്.

കോഴിക്കോട് എ വി എം അക്കാദമി ഫുട്‌ബോള്‍ ക്ലബിലൂടെയാണ് ഉസ്മാന്‍ കോയ ശ്രദ്ധേയനായ താരമായി ഉയര്‍ന്നത്. ഡെംപോ ഗോവ, ടൈറ്റാനിയം, പ്രീമിയര്‍ ടയേഴ്സ്, ഫാക്ട് ടീമുകളിലും മികച്ച പ്രകടനം കാഴ്ചവച്ചു. ഭാര്യ: പുതിയ സ്രാങ്കിന്റകം കദീജ. സഹോദരന്‍: കെ വി അബ്ദുറഹിമാന്‍ (അന്ത്രു).

Latest