Connect with us

International

യുഎസ് ക്രൂഡ് ഓയില്‍ വില വീണ്ടും ഇടിഞ്ഞു; പതിനെട്ട് വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവ്

Published

|

Last Updated

ലണ്ടണ്‍ | ആഗോള തലത്തില്‍ ബാധിച്ച കൊവിഡ് 19 വ്യാപനം മൂലം യുഎസ് ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു . 20 ഡോളറായി കുറഞ്ഞ് ബ്രെന്റിന് 18 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.മിക്ക രാജ്യങ്ങളിലും ലോക്ക് ഡൗണ്‍ നില നില്‍ക്കുന്നതിനാല്‍ വാണിജ്യ വ്യവസായ സ്ഥാനാപനങ്ങള്‍ അടച്ചു പൂട്ടിയതോടെ വില വരും ദിവസങ്ങളില്‍ ഇനിയും കുറയുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡിന് 2.08 ഡോളര്‍ ഇടിഞ്ഞ് (8.3 ശതമാനം) 1127 ജിഎംടിയില്‍ 22.85 ഡോളറിലെത്തിയിരിക്കുകയാണ് .2002 നവംബറില്‍ നേരത്തെ 22.58 ഡോളറിലെത്തിയ ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് വില 1.11 ഡോളര്‍ ഇടിഞ്ഞ് 20.40 ഡോളറിലെത്തിയതും .ഉയര്‍ന്ന വിലയുള്ള ഉല്‍പാദകരുടെ സംഭരണ ശേഷി നിറഞ്ഞതുമൂലം പ്രമുഖ ഉത്പാദന രാജ്യങ്ങള്‍ അവരുടെ ഉത്പാദനം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്

എണ്ണയുടെ വില നഷ്ടം കാരണം എണ്ണ വിപണി വിതരണ ശൃംഖലകള്‍ പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്.റിഫൈനറി കട്ടിംഗ് ഉള്‍പ്പെടെയുള്ളവ നടപ്പിലാക്കാന്‍ നിര്‍്ബന്ധിതരായിരിക്കുകയാണ് റിസ്റ്റാഡ് എനര്‍ജിയുടെ എണ്ണ വിപണന മേധാവി ജോര്‍നാര്‍ ടോണ്‍ പറഞ്ഞു. കച്ചവടക്കാര്‍ സംഭരണത്തിനായി കപ്പലുകള്‍ സുരക്ഷിതമാക്കാന്‍ തിരക്കുകൂട്ടുന്നതിനാല്‍ സൂപ്പര്‍ടാങ്കര്‍ ചരക്ക് നിരക്കിലും വര്‍ദ്ധവ് വന്നിട്ടുണ്ട് .നിലവിലെ സാഹചര്യത്തില്‍ ആഗോള ഉപഭോഗത്തിന്റെ പ്രധാന ഉപഭോക്താക്കളായ വിമാനക്കമ്പനികളുടെ ഡിമാന്റ് മുമ്പത്തെ നിലവാരത്തിലേക്ക് മടങ്ങിവരില്ലെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്

Latest