Connect with us

Ongoing News

തച്ചിലത്ത് മൊയ്‌തു മുസ്‌ലിയാർ നിര്യാതനായി

Published

|

Last Updated

പാറക്കടവ് | പ്രമുഖ പണ്ഡിതനും  പ്രമുഖ പണ്ഡിതനും സൂഫിവര്യനും  കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ട്രഷററുമായ തച്ചിലത്ത് മൊയ്തു മുസ്‌ലിയാർ (78) നിര്യാതനായി. നാൽപത് വർഷത്തിലധികം വില്യാപ്പള്ളി തയ്യുള്ളതിൽ പള്ളിയിൽ മുദരിസായിരുന്നു. നാദാപുരം ജാമിഅ ഫലാഹിയ്യ സ്ഥാപനങ്ങൾ, പാറക്കടവ് മസ്ജിദുൽ ഫലാഹ്, പൂച്ചാക്കൂൽ ശംസുൽ ഉലമാ കീഴന ഓർ സ്മാരക കേന്ദ്രം എന്നീ സ്ഥാപനങ്ങളുടെ പ്രസിഡന്റ്, അരൂർ ദാറുൽ ഖൈർ ഇസ്ലാമിക കേന്ദ്രം, കടമേരി ശംസുൽ ഉലമാ റിസർച്ച് സെന്റർ, തെരുവംപറമ്പ് ഇസ്‌ലാമിക് സെന്റർ എന്നിവയുടെ രക്ഷാധികാരി തുടങ്ങിയ പദവികൾ വഹിക്കുന്നു. ആദ്യ ബാച്ചിലെ ഫൈസി കൂടിയാണ്.

ശംസുൽ ഉലമാ കീഴന ഓർ, കൈപ്പറ്റ ബീരാൻ കുട്ടി മുസ‌ലിയാർ, ഇ കെ അബൂബക്കർ മുസ്‌ലിയാർ, കണാരണ്ടി അമ്മദ് മുസ്‌ലിയാർ, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയവർ ഗുരുനാഥന്മാരാണ്. തുന്നങ്കണ്ടി ആയിശയാണ്‌ ഭാര്യ. സഅദ് (ബഹ്റൈൻ,) മസ്ഊദ് മുസ്ലിയാർ(എസ് വൈ എഫ്  ജിസി മെമ്പർ), സുലൈഖ മക്കളാണ്. കെ യു അബ്ദുല്ലത്തീഫ് ചാലപ്പുറം (ബഹ്റൈൻ കെ എം സി സി വൈസ് പ്രസിഡന്റ്), ആയിഷ കക്കംവെള്ളി, ഹഫ്സത്ത് ജാതിയേരി ജാമാതാക്കൾ ആണ്.