കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ രാമചന്ദ്രന്‍ അന്തരിച്ചു

Posted on: March 27, 2020 8:54 am | Last updated: March 27, 2020 at 12:58 pm

കൊച്ചി | പ്രമുഖ ഫിഷറീസ് ശാസ്ത്രഞ്ജനും കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാല (കുഫോസ്) വൈസ് ചാന്‍സലറും പ്രമുഖ ഫിഷറീസ് ശാസ്ത്രജ്ഞനുമായ ഡോ.എ രാമചന്ദ്രന്‍ അന്തരിച്ചു. 61 വയസായിരുന്നു.് ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് കൊച്ചി രവിപുരത്തെ വസതിയിലായിരുന്നു അന്ത്യം.

കുസാറ്റിന്റെ ഇന്‍ഡ്രസ്റ്റീസ് ഫിഷറീസ് സ്‌കൂളിന്റെ ഡയക്ടറായിരുന്ന ഡോ.രാമചന്ദ്രന്‍ 2016 ജൂണിലാണ് കുഫോസിന്റെ വൈസ് ചാന്‍സലറായി സ്ഥാനമേറ്റത്. കൊച്ചിയിലെ ആദ്യകാല മേയറും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെഎസ്എന്‍ മേനോന്റെ മകനാണ്.

സുല്‍ത്താനേറ്റ് ഓഫ് ഒമാന്റെ ഫിഷറീസ് അഡ്വൈസറായും ഫിഷറീസ് സംബന്ധമായ നിരവധി ദേശീയ അന്തര്‍ദേശിയ സമതികളില്‍ എക്‌സ്‌പേര്‍ട്ട് അംഗമായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.