Connect with us

Covid19

ജമ്മു കശ്മീരില്‍ ആദ്യ കൊവിഡ് മരണം; മരിച്ചത് 65കാരനായ വൈദികന്‍

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരില്‍ കൊവിഡ് വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചു. ശ്രീനഗറിലെ ഹൃദ്രോഗ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 65കാരനായ വൈദികനാണ് മരിച്ചത്. ജമ്മു കശ്മീരില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കൊവിഡ് മരണമാണിത്. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് ഡല്‍ഹി, ഉത്തര്‍പ്രദേശ്, സാംബ, ജമ്മു, ശ്രീനഗര്‍, സോപോര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച വൈദികന്‍ അടുത്തിടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. ജമ്മു കശ്മീരിലെ 11 കൊവിഡ് രോഗികളില്‍ അഞ്ചുപേര്‍ ഈ വൈദികന്‍ സംബന്ധിച്ച ഒരു മതച്ചടങ്ങില്‍ പങ്കെടുത്തിരുന്നുവെന്ന് ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

മരണം സ്ഥിരീകരിച്ചു കൊണ്ട് ശ്രീനഗര്‍ മേയര്‍ ജുനൈദ് മട്ടു ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു: “കൊവിഡ് ബാധിച്ചുള്ള ആദ്യ മരണം മേഖലയില്‍ സംഭവിച്ചതായി കടുത്ത വിഷമത്തോടെ അറിയിക്കുകയാണ്. മരിച്ചയാളുടെ കുടുംബത്തെ അനുശോനമറിയിക്കുന്നു. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.”വൈറസ് ബാധയെ അതിജീവനിക്കാനുള്ള പോരാട്ടത്തില്‍ ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.