Connect with us

Gulf

കൊവിഡ് 19: സഊദിയില്‍ മരണം രണ്ടായി; 133 പേര്‍ക്ക് പുതുതായി രോഗബാധ

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രങ്ങള്‍ തുടരുന്നതിനിടെ രണ്ടാമത്തെ മരണം സ്ഥിരീകരിച്ചു. മക്കയില്‍ 42 കാരനായ വിദേശിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം മദീനയില്‍ രോഗം ബാധിച്ച് 52 കാരനായ അഫ്ഗാന്‍ യുവാവും മരിച്ചിരുന്നു.

ബുധനാഴ്ച 133 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് 19 ബാധിതരുടെ എണ്ണം എണ്ണം 900 ആയതായി സഊദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി അറിയിച്ചു.

റിയാദിലാണ് ഇന്ന് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 83 എണ്ണം. ദമാം 13, , ജിദ്ദ പത്ത് , മദീന ആറ്, ഖത്വീഫ് ആറ്, അല്‍ഖോബാര്‍ അഞ്ച്, നജ്‌റാന്‍ നാല്, അബഹ രണ്ട്, അറാര്‍ രണ്ട്, ദഹ്‌റാന്‍ ഒന്ന് , ജുബൈല്‍ ഒന്ന് എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്കുകള്‍. ആദ്യമായാണ് സഊദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ വ്യവസായ നഗരമായ ജുബൈലില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.