Connect with us

International

അഫ്ഗാനില്‍ സിഖ് ഗുരുദ്വാരയില്‍ ഭീകരാക്രമണം; 25 മരണം

Published

|

Last Updated

കാബൂള്‍ | അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഒരു സിഖ് ആരാധനാലയമായ ഗുരുദ്വാരക്ക് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 25 മരണം. പ്രാദേശിക സമയം രാവിലെ 7.45നായിരുന്നു ആക്രമണം. നിരവധി പേര്‍ ഗുരുദ്വാരയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണം നടക്കുമ്പോള്‍ 150ലേറെ ആളുകള്‍ ഇവിടെ ഉണ്ടായിരുന്നു. ഇവരെ സുരക്ഷിതമായി മോചിപ്പിക്കാന്‍ സൈന്യം നീക്കം നടത്തുകയാണ്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് രംഗത്ത് വന്നിട്ടുണ്ട്. അക്രമികളെ എല്ലാവരെയും പോലീസ് കൊലപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.