Connect with us

Covid19

തൃശൂര്‍ ജില്ലയില്‍ 33 പരിശോധന ഫലങ്ങള്‍ നെഗറ്റീവ്

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍ ജില്ലയില്‍നിന്നും പരിശോധനക്കയച്ച 33 കൊവിഡ് സാംപിളുകളുടേയും പരിശോധന ഫലങ്ങള്‍ നെഗറ്റീവ്. തൃശ്ശൂരില്‍ ഇന്ന് പുതുതായി ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.

അതേ സമയം ജില്ലയില്‍ നിന്നും ഇന്ന് എട്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കിയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണ ലംഘനവുമായി ബന്ധപ്പെട്ട് 46 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 538 പേരെയാണ് ഇന്ന് മാത്രം വീടുകളില്‍ നിരീക്ഷണത്തിലാക്കിയത്. അഞ്ച് പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്.

അതേസമയം കൊവിഡ് വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷന്‍ ഉത്തരവിട്ടു.