ടോക്യോ ഒളിമ്പിക്‌സ് റദ്ദാക്കില്ല; 2021 ലേക്ക് മാറ്റി

Posted on: March 24, 2020 7:48 pm | Last updated: March 25, 2020 at 8:04 am

ടോക്യോ | കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ 2020ലെ ടോക്യോ ഒളിമ്പിക്‌സ് മാറ്റിവെക്കും. ഒളിമ്പിക്‌സ് ഒരു വര്‍ഷം മാറ്റിവെക്കാന്‍ സാവകാശം നല്‍കണമെന്ന് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി(ഐ ഒ സി)യോട് ജപ്പാന്‍ ആവശ്യപ്പെട്ടു.

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, ഐ ഒ സി പ്രസിഡന്റ് തോമസ് ബാഹുമായി ടെലഫോണില്‍ നടത്തിയ ചര്‍ച്ചക്കിടെയാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇത് ഐ ഒ സി അംഗീകരിച്ചതായി ഷിന്‍സോ ആബെയുടെ ഓഫീസ് സ്ഥിരീകരിച്ചു.

ആബെയും ബാഹുമായി നടത്തിയ ചര്‍ച്ചയില്‍, ടോക്യോ ഒളിമ്പിക്‌സ് റദ്ദാക്കില്ലെന്നും 2021ല്‍ നടത്തുമെന്ന് തീരുമാനിച്ചതായും ഷിന്‍സോ ആബെയുടെ ഓഫീസ് വ്യക്തമാക്കി.