Connect with us

Covid19

മലവെള്ളപ്പാച്ചില്‍; ഒമാനിലെ വാദിയില്‍ നിന്ന് കാണാതായ മലയാളികളുടെ മൃതദേഹം കണ്ടെത്തി

Published

|

Last Updated

മസ്‌കത്ത് | മലവെള്ളപ്പാച്ചിലില്‍ കുടുങ്ങി മസ്‌കത്തിലെ വാദിയില്‍ കാണാതായ മലയാളികളുടെ മൃതദേഹം കണ്ടെത്തി. ദാഹിറ ഗവര്‍ണറേറ്റില്‍ ഇബ്രിയുടെ സമീപം ഞായറാഴ്ച വൈകീട്ട് ഏഴോടെ കാണാതായ കൊല്ലം, കണ്ണൂര്‍ സ്വദേശികളായ സുജിത്ത് ഗോപിയുടെയും വിജീഷിന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് വിജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയോടെ ഗോപിയുടെ മൃതദേഹവും കണ്ടെത്തി.
ഖുബാറ പ്രദേശത്തു വച്ചാണ് മലവെള്ളപ്പാച്ചിലില്‍ വാഹനം ഒഴുകിപ്പോയത്.

അറാഖിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന ഇവര്‍ അമല എന്ന സ്ഥലത്തെ ഇവരുടെ തന്നെ മറ്റൊരു കടയിലേക്ക് പോകുന്നതിനിടെയാണ് വാഹനം ഒഴുക്കില്‍ പെട്ടത്. പാലത്തിന് കുറുകെ കടക്കാന്‍ ശ്രമിക്കവേയാണ് ദുരന്തമുണ്ടായതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
ഒഴുക്കില്‍ പെട്ട വാഹനത്തില്‍ നിന്ന് ഇവര്‍ സുഹൃത്തിനെ വിളിച്ചിരുന്നു. വിവരമറിഞ്ഞയുടന്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല. സമീപത്തുനിന്ന് ഇവരുടെ വാഹനം കണ്ടെത്തിയിരുന്നു.