Connect with us

Ongoing News

ലോകതാന്ത്രിക് യുവ ജനതാദൾ മുഖ്യമന്ത്രിക്ക് കത്ത് നൽകി

Published

|

Last Updated

തിരുവനന്തപുരം | ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്ത നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ലോകതാന്ത്രിക് യുവ ജനതാദൾ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.
ശ്രീറാമിന് ആരോഗ്യവകുപ്പ് ജോയിന്റ‌് സെക്രട്ടറിയായി ജോലിയിൽ തിരികെ പ്രവേശിപ്പിച്ചത് ഈ കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ഇടയാക്കും. ഒപ്പം തെളിവുകൾ തേച്ചുമായ്ച്ച് കളയാനും വഴിയൊരുക്കും.

സംഭവത്തിൽ തെളിവ് നശിപ്പിക്കാൻ ഒരു മുൻ ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനകൾ അന്വേഷിക്കണമെന്നും തെളിവ് നശിപ്പിക്കാൻ നടന്ന ശ്രമത്തിലെ ഗൂഢാലോചന അന്വേഷിക്കാൻ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ പോലീസിന് നിർദേശം നൽകണമെന്നും ദേശീയ അധ്യക്ഷൻ സലീം മടവൂർ നൽകിയ കത്തിൽ പറയുന്നു.

Latest