നിര്‍ഭയ കേസ് പ്രതികളുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി

Posted on: March 20, 2020 8:36 am | Last updated: March 20, 2020 at 10:23 am

ന്യൂഡല്‍ഹി | നിര്‍ഭയ കേസില്‍ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയ നാല് കുറ്റവാളികളുടേയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അല്‍പ സമയം മുമ്പ് ആംബുലന്‍സിലാണ് മൃതദേഹങ്ങള്‍ ദീന്‍ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇവിടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നാണ് അറിയുന്നത്.

അഞ്ചരയ്ക്ക് ഒരുമിച്ച് തൂക്കിലേറ്റിയ നാല് പേരുടേയും മൃതദേഹങ്ങള്‍ ചട്ടപ്രകാരം അരമണിക്കൂര്‍ സമയം കൂടി തൂക്കുകയറില്‍ തന്നെ കിടന്നു. മരണം പൂര്‍ണമായും ഉറപ്പാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. തുടര്‍ന്ന് രാവിലെ ആറ് മണിയോടെ നാല് പേരുടേയും മൃതദേഹങ്ങള്‍ തൂക്കുകയറില്‍ നിന്നും അഴിച്ചു മാറ്റി. മൃതദേഹങ്ങള്‍ വിട്ടു നല്‍കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.