Connect with us

National

നിര്‍ഭയ കേസ് നാള്‍വഴി ഇങ്ങനെ

Published

|

Last Updated

2012 ഡിസംബര്‍ 16, രാത്രി 9.15. ദക്ഷിണ ഡെല്‍ഹിയില്‍ നിന്നും ദ്വാരകയിലേക്കു പോകാനായി ബസ്സില്‍ കയറിയ പെണ്‍കുട്ടി ക്രൂരമായി പീഡിക്കപ്പെടുന്നു.

ഡിസംബര്‍ 17: പോലീസ് കുറ്റവാളികളെ തിരിച്ചറിയുന്നു.

ഡിസംബര്‍ 18: ഇന്ത്യയില്‍ ഒട്ടാകെ പ്രതിഷേധം. കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രതിപക്ഷനേതാവ്. കുറ്റവാളികളായ നാലു പേരെ പോലീസ് അറസ്റ്റു ചെയ്യുന്നു.

ഡിസംബര്‍ 19: പെണ്‍കുട്ടിയുടെ നില ഗുരുതരം. തന്നെ രക്ഷിക്കാനാവുമോ എന്ന് ഡോക്ടര്‍മാരുടെ സംഘത്തോട് പെണ്‍കുട്ടി എഴുതിചോദിച്ചു.

ഡിസംബര്‍ 20: ഡെല്‍ഹി മുഖ്യമന്ത്രിയുടെ വസതിക്കുമുന്നിലും പ്രതിഷേധം.

ഡിസംബര്‍ 21: പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കുറ്റവാളികളില്‍ ഒരാളെ പെണ്‍കുട്ടിയുടെ സുഹൃത്ത് തിരിച്ചറിഞ്ഞു.

ഡിസംബര്‍ 22: രാജ്യവ്യാപകമായി പ്രതിഷേധം. ഇന്ത്യാഗേറ്റിലും, റെയ്‌സിന കുന്നിലും പ്രതിഷേധ ജ്വാലകള്‍.

ഡിസംബര്‍ 23: പ്രതിഷേധം അക്രമാസക്തമാകുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനില വീണ്ടും തകരാറില്‍.

ഡിസംബര്‍ 24: പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നു. ശാന്തരായിരിക്കാന്‍ അപേക്ഷിക്കുന്നു.

ഡിസംബര്‍ 25: പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. പിന്നീട് രാത്രിയോടെ വീണ്ടും വഷളാകുന്നു.

ഡിസംബര്‍ 26: എയര്‍ ആംബുലന്‍സില്‍ പെണ്‍കുട്ടിയെ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നു.

ഡിസംബര്‍ 27: പെണ്‍കുട്ടി അത്യാസന്നനിലയില്‍. ഡെല്‍ഹി പ്രതിരോധ കോട്ട.

ഡിസംബര്‍ 28: പെണ്‍കുട്ടിയുടെ അവയവങ്ങളില്‍ അണുബാധയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. സിംഗപ്പൂരിലേക്കു കൊണ്ടു വരുന്നതിനു മുമ്പ് മൂന്നു തവണ ഹൃദയാഘാതം ഉണ്ടായെന്ന് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്.

ഡിസംബര്‍ 29: ഇന്ത്യന്‍ സമയം രാത്രി രണ്ടേകാലിന് പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി.

ഡിസംബര്‍ 29: ഡെല്‍ഹിയില്‍ മഹാവീര്‍ എന്‍ക്ലേവ്സിനു (സെക്ടര്‍ 24) സമീപത്തുള്ള ശ്മശാനത്തില്‍ ശവസംസ്‌കാരം

ഡിസംബര്‍ 29: പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

2013 ജനുവരി 03: സാകേത് കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

മാര്‍ച്ച് 10:കേസിലെ കുറ്റവാളിയായ രാംസിംഗ് ജയിലിനുള്ളില്‍ തൂങ്ങിമരിച്ചു

ഓഗസ്റ്റ് 30: പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് മൂന്നുവര്‍ഷം തടവ്. (സംഭവത്തിലെ ഏറ്റവും ക്രൂരനായ വ്യക്തിത്വമായി വിശേഷിപ്പിക്കപ്പെട്ട 17 കാരന്റെ വിചാരണ നടന്നത് ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുമ്പാകെയാണ്).

സെപ്റ്റംബര്‍ 13 : കുറ്റവാളികളെന്ന കണ്ടെത്തലോടെ നാലു പ്രതികളെ സാകേതിലെ കോടതി മരണം വരെ തൂക്കിലിടാന്‍ വിധിച്ചു

2017 മേയ് 5: നാലു പ്രതികളുടെയും വധശിക്ഷ സുപ്രീം കോടതിയും ശരിവച്ചു

2020 മാർച്ച് 20: പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങി