Connect with us

Covid19

കേരളത്തില്‍ ഒരാള്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു; വൈറസ് ബാധിതര്‍ 25 പേര്‍

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക്കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 28 ആയി. മൂന്ന് പേര്‍ അസുഖം ഭേദമായി ആശുപത്രി വിട്ടതിനാല്‍ ഇപ്പോള്‍ 25 പേരാണ് ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് 31,173 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 30,926 പേര്‍ വീടുകളിലും 237 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 64 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6103 പേരെ ഇന്ന് നിരീക്ഷണത്തിലാക്കി. 5185 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. 2921 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 2342 പേരുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.