Connect with us

Covid19

കൊവിഡ് 19: ഇന്ത്യയില്‍ മരണം നാലായി; മരിച്ചത് പഞ്ചാബ് സ്വദേശി

Published

|

Last Updated

ചണ്ഡിഗഡ് | ഇന്ത്യയിലെ നാലാമത്തെ കൊവിഡ് 19 മരണം പഞ്ചാബില്‍. രണ്ടാഴ്ച മുമ്പ് ജര്‍മ്മനിയില്‍ നിന്ന് ഇറ്റലി വഴി മടങ്ങി കഠിനമായ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച 70 കാരനാണ് മരിച്ചത്. ഇയാള്‍ക്ക് നോവല്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ബംഗയിലെ സിവില്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

മരിച്ചയാളുടെ ഗ്രാമത്തിലും വീടിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. ഇവിടേക്ക് ആര്‍ക്കും പ്രവേശനം അനുവദിച്ചിരുന്നില്ല. അദ്ദേഹത്തെ ചികിത്സിച്ച ഒരു സര്‍ക്കാര്‍ ഡോക്ടറും കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. ഇയാളുടെ വീട് വ്യാഴാഴ്ച പോലീസ് മുദ്രവെച്ചിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 18 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 169 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Latest