Connect with us

Ongoing News

കോഴിക്കോട് ഉഷ്ണ തരംഗ മുന്നറിയിപ്പ്; സംസ്ഥാനത്ത് എങ്ങും ചൂട് കൂടും

Published

|

Last Updated

തിരുവനന്തപുരം |  കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും ചൂട്കൂടുന്ന സാഹചര്യത്തില്‍ ഉഷ്ണ തംരഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. അന്തരീക്ഷ താപനിലയില്‍ നാലര ഡിഗ്രി സെല്‍ഷ്യസിലധികം വര്‍ധനവുണ്ടാകുമ്പോയാണ് ഉഷ്ണ തരംഗമുണ്ടാകുക. ഉഷ്ണതരംഗം മൂലം സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കലാവസ്ഥ വിഭാഗം അറിയിച്ചു.

സംസ്ഥാനത്ത് പൊതുവെ ചൂട്കൂടും. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ അന്തരീക്ഷ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യല്‍ വരെ ഉയരാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

 

Latest