Connect with us

Covid19

യാത്രക്കാരില്ല; കേരളത്തില്‍നിന്നുള്ള ട്രെയിനുകള്‍ റദ്ദാക്കുന്നു

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് 19 രോഗ ഭീതിയെത്തുടര്‍ന്ന് യാത്രക്കാര്‍ കുറയുന്നതിനാല്‍ കേരളത്തില്‍ ട്രെയിനുകള്‍ റദ്ദാക്കുന്നു.മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 1 വരെ ചെന്നൈയിലേക്കും തിരിച്ചുമുള്ള പ്രതിവാര, സ്‌പെഷല്‍ ട്രെയിനുകളാണു റദ്ദാക്കുന്നത്. എറണാകുളത്തു നിന്നു വേളാങ്കണ്ണിയിലേക്ക് 21നും 22നു തിരിച്ചുമുള്ള സര്‍വീസുകളും റദ്ദാക്കി.

ആവശ്യത്തിനു യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ ട്രെയിനുകള്‍ റദ്ദാക്കുന്നു എന്നു മാത്രമാണ് അറിയിപ്പിലുള്ളത്. കെഎസ്ആര്‍ടിസിയുടെ സംസ്ഥാനത്തെ സര്‍വീസുകള്‍ യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ കുറച്ചിരുന്നു

Latest