Connect with us

Gulf

ആരാധനാലയങ്ങളില്‍ നാല് ആഴ്ച പ്രാര്‍ഥനയില്ല

Published

|

Last Updated

അബുദാബി | യു എ ഇയിലെ മുസ്്‌ലിം, ക്രൈസ്തവ ആരാധനാലയങ്ങളില്‍ ഉള്‍പെടെ പ്രാര്‍ഥനകള്‍ ഇന്നലെ രാത്രി ഒന്‍പത് മുതല്‍ നാല് ആഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു.

ദേശീയ ദുരന്തനിവാരണ അതോറിറ്റി, യു എ ഇ മതകാര്യവകുപ്പ് എന്നിവയാണ് മുഴുവന്‍ ആരാധനാലയങ്ങളും അടച്ചിടാന്‍ സംയുക്തമായി ഉത്തരവിട്ടത്.

കൊറോണ വൈറസിന് മുന്നില്‍ യു എ ഇ സ്വീകരിച്ച മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ നടപ്പിലാക്കുന്നതിന്റെയും ദേശീയവും മാനുഷികവുമായ ഉത്തരവാദിത്തത്തോടുള്ള പ്രതിബദ്ധതയുടെയും ഭാഗമായാണ് തീരുമാനം. നാലാഴ്ചക്ക് ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Latest