Connect with us

National

മധ്യപ്രദേശിലെ വിശ്വാസ വോട്ടെടുപ്പ്; ബി ജെ പിയുടെ ഹരജിയില്‍ വിധി ഇന്ന്

Published

|

Last Updated

ഭോപാല്‍ |  മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനോട് വിശ്വാസം തെളിയിക്കണമെന്ന് ആവശ്യപ്പെടണമെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി എം എല്‍ എമാര്‍ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സ്പീക്കര്‍ എന്‍ പി പ്രജാപതി നിയമസഭാ സമ്മേളം പത്ത് ദിവസത്തേക്ക് നീട്ടിവെച്ചതോടെയാണ് ബി ജെ പി സുപ്രീം കോടതിയെ സമീപിച്ചത്. വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത് ഇവര്‍ ആരോപിക്കുന്നു. ഇതിനാല്‍ 48 മണിക്കൂറിനുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഇവര്‍ ഹരജിയില്‍ ആവശ്യപ്പെട്ടുന്നു. മുന്‍മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അടക്കമുള്ള ഒമ്പത് ബി ജെ പി എം എല്‍ എമാരാണ് ഹരജി നല്‍കിയത്.

ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ടണ്‍ മുഖ്യമന്ത്രി കമല്‍നാഥിന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. എന്നാല്‍ വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്നാണ് കമല്‍നാഥ് പരസ്യമായി പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിരോധ നീക്കത്തെ തുടര്‍ന്നാണ് സ്പീക്കര്‍ കൊവിഡ് ആശങ്ക പറഞ്ഞത് സഭാ സമ്മേളനം നീട്ടിയതെന്നാണ് റിപ്പോര്‍ട്ട് . ഈമാസം 26വരെയാണ് സമ്മേളനം നീട്ടിവെച്ചത്. ചില എം എല്‍ എമാര്‍ കൊവിഡ് വൈറസ് പിടിയിലാണെന്ന് സംശയിക്കുന്നതായി ഇവര്‍ നിരീക്ഷണത്തിലാണെന്നും കമല്‍നാഥ് നേരത്തെ പറഞ്ഞിരുന്നു.

 

Latest