Connect with us

Covid19

കൊവിഡ് 19: നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ പിതാവ് മരിച്ചു

Published

|

Last Updated

പത്തനംതിട്ട | കൊവിഡ് ബാധിച്ച് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ പിതാവ് മരിച്ചു. പത്തു ദിവസം മുമ്പ് ചൈനയില്‍ നിന്നു മടങ്ങിയെത്തിയ പത്തനംതിട്ട വല്ലന സ്വദേശിനിയുടെ പിതാവാണ് മരിച്ചത്. എറണാകുളത്ത് ചികിത്സയിലായിരുന്നു ഇദ്ദേഹം.

വിദ്യാര്‍ഥിനിയും പിതാവും തമ്മില്‍ അടുത്ത് ഇടപഴകിയിരുന്നോ എന്ന കാര്യം വ്യക്തമല്ലെങ്കിലും സംസ്‌കാരം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ കൊവിഡ്-19 ഉമായി ബന്ധപ്പെട്ട നിബന്ധനകള്‍ പ്രകാരം നടത്താനാണ് ആലോചിക്കുന്നത്. ഇവര്‍ തമ്മില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടോ എന്ന് ജില്ലാ ഭരണകൂടം അന്വേഷിച്ചു വരികയാണ്.

Latest