Connect with us

National

കല്‍ബുര്‍ഗിയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മകള്‍ക്ക് വൈറസ് സ്ഥിരീകരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |  കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ച 76കാരന്റെ മകള്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. വൈറസിനെ തുടര്‍ന്ന് രാജ്യത്ത് ആദ്യം മരണപ്പെട്ട മുഹമ്മദ് ഹുസൈന്‍ സിദ്ദീഖിയുടെ മകള്‍ക്ക്് രോഗം സ്ഥിരീകരിച്ച വിവരം കല്‍ബുര്‍ഗി ഡെപ്യൂട്ടി കമ്മീഷണര്‍ ബി ശരതാണ് അറിയിച്ചത്. ഇതടക്കം കര്‍ണാടകയില്‍ ഏഴു പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 107 ആയി. കേരളത്തിന് പുറമെ മഹാരാഷ്ട്രയിലെ പൂനെയിലാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

 

 

---- facebook comment plugin here -----

Latest