Connect with us

Kerala

പെട്രോള്‍ വില വര്‍ധന; കേന്ദ്രമന്ത്രി വി മുരളീധരന്റെ വിശദീകരണത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പരിഹാസം

Published

|

Last Updated

തിരുവനന്തപുരം |  അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ്ഓയില്‍ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ പെട്രോള്‍ വില കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍ നല്‍കിയ വിശദീകരണം വലിയ ചര്‍ച്ചയാകുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടായ കുറവിന്റെ ഒരംശമാണ് കൂട്ടിയത്. ഇന്നലെ വരെ ലഭിച്ച ഇന്ധനവിലയേക്കാള്‍ കൂടുതല്‍ വരില്ലായെന്നുമാണ് മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തിയത്.

പെട്രോളിന്റെ വില കുറഞ്ഞിരിക്കുകയാണ്. അതില്‍ എന്തെങ്കിലും ചെറിയ എമൗണ്ട് കൂട്ടിയിട്ടുണ്ട്. ടോട്ടലായിട്ട് വര്‍ധനവ് ഉണ്ടാവുന്നില്ല. വില കുറയുകയാണ് ചെയ്തത്. അന്താരാഷ്ട്ര വിപണിയില്‍ കുറയുമ്പോള്‍ അതിന്റെ ഒരംശമാണ് കൂട്ടുന്നത്. കഴിഞ്ഞ ദിവസം രണ്ടു രൂപയിലധികം കുറഞ്ഞു. ഇന്നലെ വരെ കൊടുത്ത വിലയില്‍ കൂടുതലുണ്ടാവുന്നില്ലെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രി മുരളീധരന്‍ എന്താണ് പറഞ്ഞതെന്ന് മനസ്സിലാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ പരിഹാസം കനക്കുന്നത്. എ്ന്താണ് പറഞ്ഞതെന്ന് മന്ത്രിക്ക് തന്നെ മനസ്സിലായിട്ടില്ലെന്നും പൊതുജനം പറയുന്നു.