Connect with us

Covid19

കൊവിഡ് 19: വിവിധ രാജ്യങ്ങളിലായി മരിച്ചത് 5,416 പേര്‍

Published

|

Last Updated

ബീജിങ് | കോവിഡ് 19 വൈറസ് ബാധമൂലം ലോകത്താകമാനമായി മരിച്ചവരുടെ എണ്ണം 5,416 ആയി ഉയര്‍ന്നു. ലോകത്താകമാനം രോഗബാധിതരുടെ എണ്ണം 1,45,634 ആയി ഉയര്‍ന്നു. 72,528 പേര്‍ ചികിത്സയിലൂടെ രോഗത്തെ അതിജീവിച്ചു. 67,670 പേര്‍ നിലവില്‍ വിവിധ രാജ്യങ്ങളിലായി ചികിത്സയിലുണ്ട്.

വൈറസ് ബാധയുടെ ഉത്ഭവ കേന്ദ്രമായ ചൈനയില്‍ വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെങ്കിലും മറ്റു രാജ്യങ്ങളില്‍ രോഗം പടര്‍ന്നുപിടിക്കുകയാണ്. ചൈനക്ക് പുറമെ ഇറ്റലിയിലും ഇറാനിലുമാണ് വൈറസ് പടര്‍ന്ന് പിടിക്കുന്നത്.

ആയിരങ്ങളുടെ ജീവനെടുത്തകൊവിഡിനെ നേരിടാന്‍ ലോകമെമ്പാടും പ്രതിരോധ നടപടികള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചിടുകയും യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.ഇന്ത്യയില്‍ ഇതുവരെ രണ്ട് പേര്‍ മരിച്ചിട്ടുണ്ട്

ഫിലിപ്പീന്‍സില്‍ ആറ് പേര്‍ മരിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു. ഫിലിപ്പീന്‍സില്‍ ഇതുവരെ 64 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്്ബ്രിട്ടനില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനെ തുടര്‍ന്ന് പൊതുപരിപാടികള്‍ക്ക് പൂര്‍ണവിലക്ക് ഏര്‍പ്പെടുത്തി. അടിയന്തര സാഹചര്യം പരിഗണിച്ചാണ് നടപടി.
ഇറ്റലിയില്‍ മരണസംഖ്യ 1266 ആയി ഉയര്‍ന്നു. ചൈനക്ക് പുറമെ ഏറ്റവുമധികം പേര്‍ മരിച്ചത് ഇറ്റലിയിലാണ്.